സിഡ്നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസ് വിവാഹിതനായി. ദീര്‍ഘകാല പങ്കാളി ജോഡി ഹെയ്ഡനെയാണ് വിവാഹം കഴിച്ചത്. ശനിയാഴ്ച കാന്‍ബറയിലെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇതോടെ അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി ആന്റണി അല്‍ബനീസ് മാറി. 62 കാരനായ ആന്‍റണി അല്‍ബനീസ് കഴിഞ്ഞ വര്‍ഷം വാലനൈ്റന്‍സ് ദിനത്തില്‍ ജോഡിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. 46 കാരിയായ ജോഡി സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്ററിലൂടെ ആന്‍റണി തന്നെയാണ് വിവാഹിതനായ വിവരം അറിയിച്ചത്. ആന്‍റണിയുടെ വളര്‍ത്തുനായ ആയ ടോടോ ആണ് റിങ് ബേറര്‍ ആയത്. ആന്‍റണി അല്‍ബനീസിന്‍റെ രണ്ടാം വിവാഹമാണ് ഇത്. 2019ല്‍ വിവാഹമോചിതനായ അദ്ദേഹം അഞ്ച് വര്‍ഷം മുന്‍പാണ് ജോഡിയുമായി പരിചയപ്പെടുന്നത്. ആദ്യ ബന്ധത്തില്‍ നഥാന്‍ എന്ന മകനും അദ്ദേഹത്തിനുണ്ട്.

Comments: